ട്രംപിനായി ഡൽഹിയിൽ യജ്ഞം
Tuesday, February 25, 2020 12:53 AM IST
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഹിന്ദു സേന ജന്തർ മന്തറിൽ യജ്ഞം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് യജ്ഞം നടത്തിയതെന്ന് ഹിന്ദു സേനാ മേധാവി വിഷ്ണു ഗുപ്ത പറഞ്ഞു. ഇതിനിടെ, ട്രംപിന്റെ സന്ദർശത്തിനെതിരേ ഇടതു സംഘടനകളും വനിതാ സംഘടനകളും പ്രതിഷേധപ്രകടനം നടത്തി.