ഇന്ത്യൻ ശൈലിയിൽ വസ്ത്രം ധരിച്ച് മെലാനിയ
Tuesday, February 25, 2020 12:53 AM IST
അഹമ്മദാബാദ്: ദ്വിദിന ഇന്ത്യാ സന്ദർശനത്തിന്റെ ആദ്യദിനത്തിൽ യുഎസ് പ്രഥമ വനിത മെലാനിയ തെരഞ്ഞെടുത്തത് ഇന്ത്യൻ ശൈലിയിലുള്ള വസ്ത്രങ്ങൾ. ഒഴുക്കൻമട്ടിലുള്ള വെളുത്ത ജംപ്സ്യൂട്ടും അരഭാഗത്ത് പച്ച നിറത്തിൽ, സ്വർണക്കസവുള്ള അരപ്പട്ടയുമായിരുന്നു മെലാനിയയുടെ വേഷം. ഇരുപതാം നുറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന വസ്ത്രധാരണ ശൈലിയെ അടിസ്ഥാനമാക്കി ഫ്രഞ്ച്-അമേരിക്കൻ ഡിസൈനറായ ഹെർവി പിയറിയാണ് മെലാനിയയുടെ വസ്ത്രം രൂപകല്പന ചെയ്തത്.
ട്രംപ് ആകട്ടെ പതിവ് മട്ടിലുള്ള കുറത്ത സ്യൂട്ടും മഞ്ഞ നിറത്തിലുള്ള ടൈയുമാണ് തെരഞ്ഞെടുത്തത്. മകൾ ഇവാങ്കയാകട്ടെ കഴിഞ്ഞ വർഷം അർജന്റീന സന്ദർശത്തിന് ഉപയോഗിച്ച അതേ വസ്ത്രമാണ് ഇന്ത്യൻ സന്ദർശനത്തിനും ധരിച്ചത്്. പിങ്ക് നിറത്തിൽ ഫ്ളോറൽ പ്രിന്റിൽ പഫ് സ്ലീവുള്ള വസ്ത്രമായിരുന്നു ഇവാങ്കയുടേത്.