അഞ്ചു സഹോദരിമാരെ മാനഭംഗപ്പെടുത്തിയ ആൾദൈവം പിടിയിൽ
Wednesday, February 26, 2020 12:31 AM IST
പൂന: നിധി കണ്ടെത്താമെന്നു പ്രലോഭിപ്പിച്ച് 10നും 19നും ഇടയിൽ പ്രായമുള്ള അഞ്ചു സഹോദരിമാരെ മാനഭംഗം ചെയ്തെന്ന കേസിൽ ആൾദൈവം പോലീസ് പിടിയിലായി.
പൂനയ്ക്കു സമീപം പിംപ്രി ചിന്ദ്വാദ് സ്വദേശി സോംനാഥ് ചവാൻ(32) ആണു പിടിയിലായത്. 2019 ജനുവരിയിലാണ് 22 കാരിയായ മൂത്ത സഹോദരി പരാതി നല്കിയത്. വീട്ടിൽ ഒരാളുടെ ജീവൻ അപകടത്തിലാണെന്നും പൂജ നടത്താൻ മൂന്നു ലക്ഷം രൂപ തരണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതിനിടെ പലപ്പോഴായി യുവതിയെ മാനഭംഗപ്പെടുത്തി. യുവതിയുടെ നാലു സഹോദരിമാരെയും ഇയാൾ മാനഭംഗപ്പെടുത്തി.