കോയന്പത്തൂരിൽ 136 റിമാൻഡ് തടവുകാരെ മോചിപ്പിച്ചു
Tuesday, March 24, 2020 11:43 PM IST
ചെന്നൈ: കോയന്പത്തൂർ സെൻട്രൽ ജയിലിലെ 136 റിമാൻഡ് പ്രതികളെ ജാമ്യത്തിൽ മോചിപ്പിച്ചു. കോറോണ പ്രതിരോധം ശക്തമാക്കിവരവേ, ജയിലുകൾ കുത്തിനിറച്ചിടേണ്ടെന്ന കോടതി നിർദേശത്തെ തുടർന്നാണിത്. ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയല്ലാത്ത ജുഡീഷൽ റിമാൻഡിൽ കഴിഞ്ഞിരുന്ന 131 പുരുഷന്മാരും അഞ്ചു വനിതകളുമാണ് മോചിതരായത്.