ജനസംഖ്യാ രജിസ്റ്റർ, സെൻസസ് നടപടികൾ നിർത്തി
Wednesday, March 25, 2020 11:43 PM IST
ന്യൂഡൽഹി: കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി ദേശീയ ജനസംഖ്യാ രജിസ്റ്റർ, സെൻസസ് നടപടികൾ കേന്ദ്ര സർക്കാർ നിർത്തിവച്ചു. രണ്ടു ഘട്ടങ്ങളിലായി സെൻസസ് പൂർത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിൽ ഏപ്രിലിൽ തുടങ്ങി സെപ്റ്റംബറിൽ അവസാനിക്കുന്ന ആദ്യഘട്ടവും ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പുതുക്കൽ നടപടികളുമാണ് നിർത്തിവച്ചിരിക്കുന്നത്. വീടുകളിൽ നേരിട്ടെത്തി വിവര ശേഖരണം നടത്താനായിരുന്നു ആദ്യഘട്ടത്തിലെ നടപടി. രണ്ടാംഘട്ടം സെപ്റ്റംബർ മുതൽ 2021 ഫെബ്രുവരി വരെ നടത്താനുമായിരുന്നു തീരുമാനം.