ആശുപത്രികളെ തടങ്കൽപ്പാളയങ്ങളോട് ഉപമിച്ച ആസാം എംഎൽഎ റിമാൻഡിൽ
Wednesday, April 8, 2020 12:00 AM IST
ഗോ​​​ഹ​​​ട്ടി: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രെ ചി​കി​ത്സി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ൾ ത​ട​ങ്ക​ൽ​പ്പാ​ള​യ​ങ്ങ​ളെ​ക്കാ​ൾ മോ​ശ​മാ​ണെ​ന്ന് ആ​സാം എം​എ​ൽ​എ അ​മി​നു​ൾ ഇ​സ്‌​ലാം. ഇ​തേ​ത്തു​ട​ർ​ന്നു വി​ദ്വേ​ഷ​പ്ര​സം​ഗം ന​ട​ത്തി​യ​തി​നു ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത അ​മി​നു​ളി​നെ 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. ഓ​ൾ ഇ​ന്ത്യ യു​ണൈ​റ്റ​ഡ് ഫ്ര​ണ്ട് നേ​താ​വും ധിം​ഗ് നി​യ​മ​സ​ഭാം​ഗ​വു​മാ​ണ് അ​മി​നു​ൾ. അ​മി​നു​ളി​ന്‍റെ പ്ര​സം​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.