ശ്വാസകോശരോഗ വിദഗ്ധൻ കോവിഡ് ബാധിച്ചു മരിച്ചു
Sunday, May 24, 2020 12:18 AM IST
ന്യൂഡൽഹി: പ്രശസ്ത ശ്വാസകോശരോഗ വിദഗ്ധൻ കോവിഡ് ബാധിച്ചു മരിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എഐഐഎംഎസ്) മെഡിസിൻ വകുപ്പു മേധാവിയായിരുന്ന ഡോ. ജിതേന്ദ്രനാഥ് പാണ്ഡെ(79)യ്ക്കു ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഭാര്യയും പോസിറ്റീവ് ആയി. ഇരുവരും വീട്ടിൽ ഐസൊലേഷനിൽ കഴിഞ്ഞു. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായി മരിച്ചെന്നാണു നിഗമനം. എഐഐഎംഎസിൽ പഠിച്ച് അവിടെത്തന്നെ ജോലി ചെയ്തു വിരമിച്ചയാളാണു ഡോ. പാണ്ഡെ.