കോവിഡ്: മാധ്യമ പ്രവർത്തകൻ ജീവനൊടുക്കി
Tuesday, July 7, 2020 12:35 AM IST
ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവർത്തകൻ ആശുപത്രിയുടെ നാലാം നിലയിൽ നിന്നു ചാടി ജീവനൊടുക്കി. ദൈനിക് ഭാസ്കർ പത്രത്തിൽ ജോലി ചെയ്യുന്ന ഡൽഹി ഭജൻപുര സ്വദേശി തരുണ്‍ സിസോദിയയാണു(37) ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ട്രോമാ സെന്ററിന്റെ നാലാം നിലയിൽ നിന്നു ചാടി ജീവനൊടുക്കിയത്.
തരുണ്‍ നേരത്തെ തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കഴിഞ്ഞ 24നാണ് ഇദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.