വനംവകുപ്പിന്റെ 12 കെട്ടിടങ്ങൾ മാവോയിസ്റ്റുകൾ ബോംബിട്ടു തകർത്തു
Monday, July 13, 2020 12:15 AM IST
ചായിബസ: ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ വനംവകുപ്പിന്റെ 12 കെട്ടിടങ്ങൾ മാവോയിസ്റ്റുകളെന്നു സംശയിക്കുന്നവർ ബോംബിട്ടു തകർത്തു. ബെർകല വനാതിർത്തിയിലുള്ള കെട്ടിടങ്ങൾ പൂർണമായും തകർന്നു.ശനിയാഴ്ച രാത്രി ആയുധങ്ങളുമായെത്തിയ മാവോയിസ്റ്റ് സംഘം ജീവനക്കാരുടെ ക്വാർട്ടേഴ്സിലേക്ക് ഇരച്ചുകയറി മുറികളിലുണ്ടായിരുന്നവരെ മർദിച്ചു പുറത്തിറക്കിയശേഷം ബോംബിട്ടു തർക്കുകയായിരുന്നു. ഇവരെ പിടികൂടാൻ പോലീസ് തെരച്ചിൽ തുടങ്ങി.