വികാസ് ദുബെ: അന്വേഷണത്തിന് ഏകാംഗ കമ്മീഷനെ നിയമിച്ചു
Monday, July 13, 2020 12:15 AM IST
ലക്നോ: കൊടും കുറ്റവാളി വികാസ് ദുബെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിലും കാൺപുരിൽ ദുബെയുടെ അനുയായികൾ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയതിലും അന്വേഷണത്തിനായി എകാംഗ കമ്മീഷനെ യുപി സർക്കാർ നിയോഗിച്ചു. അലാഹാബാദ് ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് ശശികാന്ത് അഗർവാൾ ആണ് അന്വേഷണം നടത്തുക. ജൂലൈ രണ്ടിന്.