പിഎംഒ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ക്വാറന്റൈനിൽ
Wednesday, July 15, 2020 12:44 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗും ബിജെപി ജനറൽ സെക്രട്ടറി രാം മാധവും ക്വാറന്റൈനിൽ പ്രവേശിച്ചു.
കോവിഡ് സ്ഥിരീകരിച്ച കാഷ്മീർ ബിജെപി പ്രസിഡന്റ് രവീന്ദർ റെയ്നയുമായി സന്പർക്കം പുലർത്തിയതാണു കാരണം. ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി നേതാവിന്റെ വീട്ടിൽ മൂവരും ഒരുമിച്ചു പോയിരുന്നു. കാഷ്മീരിലെ ഉധംപുർ ലോക്സഭാ മണ്ഡലത്തെയാണു ജിതേന്ദ്ര സിംഗ് പ്രതിനിധീകരിക്കുന്നത്. ഭീകരരുടെ ആക്രമണത്തിൽ കഴിഞ്ഞയാഴ്ചയാണ് ബിജെപി നേതാവ് വസീം ബാരിയും പിതാവും സഹോദരനും കൊല്ലപ്പെട്ടത്.