പഞ്ചാബിൽ വ്യാജമദ്യം കഴിച്ച് 38 പേർ മരിച്ചു
Saturday, August 1, 2020 2:01 AM IST
ചണ്ഡിഗഡ്: പഞ്ചാബിൽ വ്യാജമദ്യം കഴിച്ച് 38 പേർ മരിച്ചു. അമൃത്സർ, ബട്ടാല, തരൺ തരൺ ജില്ലകളിൽ ബുധനാഴ്ച രാത്രിക്കുശേഷമാണു മദ്യദുരന്തമുണ്ടായത്. സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണത്തിനു മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉത്തരവിട്ടു.
അമൃത്സറിലെ മുഛൽ ഗ്രാമത്തിലാണ് ഏറ്റവുമധികം മരണം. മുഛലിൽ ബുധനാഴ്ച രാത്രി അഞ്ചു പേർ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലു പേർകൂടി മരിച്ചു. തരണ്‍തരണ്‍ ജില്ലയിൽ മാത്രം 19 പേരാണു മരിച്ചത്. അമൃത്സറിൽ പത്തും ബട്ടാലയിൽ ഒന്‍പതും ആളുകൾ മരിച്ചു. മദ്യദുരന്തവുമായി ബന്ധപ്പെട്ട് എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.