പഞ്ചാബ് മദ്യദുരന്തം: മരണം 104 ആയി
Monday, August 3, 2020 12:16 AM IST
ചണ്ഡിഗഡ്: പഞ്ചാബിൽ വ്യാജമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 104 ആയി. തരൺ തരൺ ജില്ലയിൽ മാത്രം 80 പേർ മരിച്ചു. വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ വിവരം ബന്ധുക്കൾ അധികൃതരെ അറിയിക്കാത്ത കേസുകളുമുണ്ട്. പോസ്റ്റ്മോർട്ടം നടത്താതെയും മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ട്. അമൃത്സറിൽ 12 പേരും ഗുരുദാസ്പുരിലെ ബട്ടാലയിൽ 12പേരും മരിച്ചു.
ബുധനാഴ്ച രാത്രിയാണു മദ്യദുരന്തമുണ്ടായത്. സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണത്തിനു പഞ്ചാബ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.