പാർട്ടി സസ്പെൻഡ് ചെയ്തു; ഡിഎംകെ എംഎൽഎ ബിജെപിയിലേക്ക്
Wednesday, August 5, 2020 11:40 PM IST
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎ കു.കാ. സെൽവം ബിജെപിയിൽ ചേരുമെന്നു റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡയെയും പുകഴ്ത്തിയ സെൽവത്തെ ഇന്നലെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു.
എംഎൽഎയ്ക്കു ഡിഎംകെ കാരണംകാണിക്കൽ നോട്ടീസ് നല്കിയിട്ടുണ്ട്. പാർട്ടി പുറത്താക്കിയാലും വിഷമമില്ലെന്ന് ഇന്നലെ ബിജെപി ആസ്ഥാനമായ കമലാലയത്തിൽ സന്ദർശനം നടത്തിയശേഷം സെൽവം പറഞ്ഞു.