തമിഴ്നാട്ടിൽ മരണനിരക്ക് കൂടുന്നു, ഇന്നലെ 112
Wednesday, August 5, 2020 11:40 PM IST
ചെന്നൈ: തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് മരണനിരക്ക് ഉയരുന്നു. ഇന്നലെ 112 പേരാണു മരിച്ചത്. ഒറ്റദിനത്തിലെ ഉയർന്ന കണക്കാണിത്. ആകെ മരണം 4461.
ഇന്നലെ 5175 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 2.73 ലക്ഷം. 54,184 പേരാണു സംസ്ഥാനത്തു ചികിത്സയിലുള്ളത്. ചെന്നൈയിൽ ഇന്നലെ 1044 പേർക്കു രോഗം സ്ഥിരീകരിച്ചു.
അതേസമയം ചെന്നൈയുടെ സമീപജില്ലകളായ ചെങ്കൽപേട്ട്, തിരുവള്ളൂർ, കാഞ്ചീപുരം എന്നിവിടങ്ങളിൽ1301 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.