ആന്ധ്രയിൽ തുടർച്ചയായ മൂന്നാം ദിനവും പതിനായിരത്തിലേറെ രോഗികൾ
Friday, August 7, 2020 11:16 PM IST
അമരാവതി: ആന്ധ്രപ്രദേശിൽ കോവിഡ് വ്യാപനം അതിതീവ്രമായി. സംസ്ഥാനത്ത് തുടർച്ചയായ മൂന്നും ദിവസവും പതിനായിരത്തിലേറെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ 89 പേർ മരിച്ചു.
ഇത് ഒരു ദിവസത്തെ ഉയർന്ന നിരക്കാണ്. ആകെ മരണം 1842. ഇന്നലെ 10,171 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 2,06,960 ആയി. മഹാരാഷ്ട്രയും തമിഴ്നാടും കഴിഞ്ഞാൽ രണ്ടു ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് ആന്ധ്ര. ഈസ്റ്റ് ഗോദാവരി, കർണൂൽ, അനന്തപുരമു, വെസ്റ്റ് ഗോദാവരി, ഗുണ്ടൂർ ജില്ലകളിലാണ് രോഗവ്യാപനം കൂടുതലായുള്ളത്.