ടാങ്കർലോറിയും ലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവറും ക്ലീനറും മരിച്ചു
Thursday, August 13, 2020 11:29 PM IST
കോയന്പത്തൂർ: ടാങ്കർലോറിയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറിഡ്രൈവറും ക്ലീനറും മരണമടഞ്ഞു. തിരുപ്പൂർ സ്വദേശി വീരമണിയും ക്ലീനറായ യുവാവുമാണ് മരിച്ചത്.
സേലത്തുനിന്നും കൊച്ചിയിലേക്കു പോയിരുന്ന ടാങ്കർ ലോറിയും കേരളത്തിൽനിന്നും തമിഴ്നാട്ടിലേക്കു വരികയായിരുന്ന ലോറിയും തമ്മിൽ ഇന്നലെ പുലർച്ചെയാണ് ചെട്ടിപ്പാളയത്തു നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. പോലീസെത്തി ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ടാങ്കർലോറി ഡ്രൈവർ ശേഖറിനെ സുന്ദരാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടാങ്കർലോറിയുടെ അമിതവേഗമാണ് അപകടത്തിനു കാരണമെന്നു നാട്ടുകാർ പറഞ്ഞു.