ചാരവൃത്തിക്കേസ്: ഐഎസ്ഐ സഹായി പിടിയിൽ
Tuesday, September 15, 2020 11:48 PM IST
ന്യൂഡൽഹി: വിശാഖപട്ടണം ചാരവൃത്തിക്കേസിൽ ഐഎസ്ഐയുടെ പ്രധാന സഹായിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഗോധ്ര സ്വദേശിയായ ഗിതേലി ഇമ്രാൻ(37) ആണ് പിടിയിലായത്. പാക് ചാരസംഘടനയായ ഐഎസ്ഐക്കു സുപ്രധാന വിവരങ്ങൾ ഇയാൾ കൈമാറിയെന്ന് എൻഐഎ വൃത്തങ്ങൾ സ്ഥിരീകരിച്ചു. അതിർത്തി കടന്നുള്ള വസ്ത്രവ്യാപാരത്തിന്റെ മറവിലാണ് നാവികസേനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇമ്രാൻ ഐഎസ്ഐക്കു കൈമാറിയത്.