ടെക്നോപാർക്ക് വികസനം: ഹർജിയിൽ വാദം പൂർത്തിയായി
Friday, September 25, 2020 1:00 AM IST
ന്യൂഡൽഹി: തിരുവനന്തപുരം ടെക്നോപാർക്കിന്റെ മൂന്നാംഘട്ടത്തിൽ തണ്ണീർത്തടം നികത്തിയുള്ള നിർമാണ പ്രവർത്തനങ്ങളെ ചോദ്യംചെയ്തു നൽകിയ ഹർജിയിൽ സുപ്രീംകോടതി വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റി.
പരിസ്ഥിതി പ്രവർത്തകനായ തോമസ് ലോറൻസിന്റെ ഹർജിയിലാണ് ജസ്റ്റീസ് രോഹിൻടണ്‍ നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൽ വാദം പൂർത്തിയാക്കിയത്. അധിക വാദങ്ങൾ എഴുതി സമർപ്പിക്കാൻ തോമസ് ലോറൻസിനും സംസ്ഥാന സർക്കാർ ഉൾപ്പെടെ മൂന്ന് എതിർകക്ഷികൾക്കും രണ്ടാഴ്ച സമയം അനുവദിച്ചു.