ആർഎൽഎസ്പിയുടെ മൂന്നാംമുന്നണിയിൽ ബിഎസ്പിയും
Wednesday, September 30, 2020 12:24 AM IST
പാറ്റ്ന: ബിഹാറിൽ ബിഎസ്പിയെ ചേർത്ത് മൂന്നാം മുന്നണിയുമായി ആർഎൽഎസ്പി. ബ243 മണ്ഡലങ്ങളിലും മുന്നണി മത്സരിക്കുമെന്ന് ആർഎൽഎസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ പറഞ്ഞു. ഈയിടെയാണു കുശ്വാഹ മഹാസഖ്യം വിട്ടത്. 15 വർഷം വീതമുള്ള നിതീഷ്കുമാർ, ലാലുപ്രസാദ് യാദവ് ഭരണം ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് കുശ്വാഹ കുറ്റപ്പെടുത്തി.
അതേസമയം, രണ്ടു വർഷം മുന്പ് ആർജെഡിയുമായി സഖ്യമുണ്ടാക്കിയതിനെ കുശ്വാഹ ന്യായീകരിച്ചു. എൻഡിഎ വിട്ടായിരുന്നു അന്ന് ആർഎൽഎസ്പി മഹാസഖ്യത്തിന്റെ ഭാഗമായത്. നിതീഷ്കുമാറിനോട് കടുത്ത എതിർപ്പുള്ള നേതാവ് കുശ്വാഹ.
ഇതിനിടെ എൻഡിഎയിൽ എൽജെപിയുടെ അതൃപ്തി തുടരുകയാണ്. 27 സീറ്റുകളാണ് എൽജെപിക്കു വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിൽ തൃപ്തരാകാത്ത എൽജെപി 143 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങുകയാണ്. 2015ൽ 42 സീറ്റിൽ മത്സരിച്ച എൽജെപിക്ക് വെറും രണ്ടു സീറ്റു മാത്രമാണു കിട്ടിയത്.