കോവിഡ് ബാധിച്ചു ബംഗാളി എംഎൽഎ മരിച്ചു
Friday, October 2, 2020 12:30 AM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ ഗുരുപാദ മേതെ(51) കോവിഡ് ബാധിച്ചു മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബങ്കുര ജില്ലയിലെ ഇന്ദുസ് മണ്ഡലത്തിൽനിന്ന് ഇദ്ദേഹം രണ്ടു തവണ നിയമസഭാംഗമായിട്ടുണ്ട്.