ഇന്ത്യ ചൈനയേക്കാൾ ശക്തിയാർജിക്കണം: മോഹൻ ഭാഗവത്
Monday, October 26, 2020 12:30 AM IST
നാഗ്പുർ: സൈനികശേഷിയിലും സാന്പത്തിക രംഗത്തും അന്താരാഷ്ട്ര ബന്ധങ്ങളിലുമൊക്കെ ഇന്ത്യ ചൈനയേക്കാൾ കരുത്താർജിക്കണമെന്നു രാഷ്ട്രീയ സ്വയംസേവക് സംഘ്(ആർഎസ്എസ്) അധ്യക്ഷൻ മോഹൻ ഭാഗവത്. നുഴഞ്ഞുകയറ്റത്തിനു തക്ക മറുപടി കൊടുത്ത ഇന്ത്യയുടെ നടപടിയിൽ ചൈന ഭയന്നിരിക്കുകയാണ്.
നേപ്പാളിനെയും ശ്രീലങ്കയെയും ഒപ്പംകൂട്ടി ചൈനയ്ക്കെതിരേ സഖ്യമുണ്ടാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്. ഹിന്ദുത്വമാണ് രാജ്യത്തിനെ കാതൽ. എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്നവരാണു നമ്മൾ. എന്നാൽ, ഈ ബലഹീനത ചൈന ചൂഷണം ചെയ്യുകയാണെന്നും ഭാഗവത് പറഞ്ഞു.
പൗരത്വ ഭേഗദതി നിയമം ഭേദഗതി ചെയ്തത് ഏതെങ്കിലും മതവിഭാഗത്തിനെ ലക്ഷ്യംവച്ചല്ല. രാമക്ഷേത്ര വിധി ക്ഷമയോടെയാണ് രാജ്യം സ്വീകരിച്ചത്- ഭാഗവത് കൂട്ടിച്ചേർത്തു.