നിർബന്ധിത മതപരിവർത്തനം: കേസെടുത്തു
Thursday, October 29, 2020 12:42 AM IST
ജയ്പുർ: നിർബന്ധിതമായി ഇസ്ലാം മതത്തിൽ ചേർത്തു എന്നാരോപിച്ച് ദളിതൻ നല്കിയ പരാതിയിൽ രാജസ്ഥാൻ പോലീസ് കേസെടുത്തു. ഹരിയാനയിൽവച്ചാണ് മതംമാറ്റത്തിന് ഇരയായതെന്ന് പരാതിക്കാരൻ മേം ചന്ദ് വ്യക്തമാക്കി.
അൾവാറിലെ എസ്പിക്ക് തപാലിലാണ് പരാതി നല്കിയത്. കേസെടുക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കോടതിക്കും കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബറോഡ മേവ് പോലീസ് സ്റ്റേഷനിൽ പട്ടികവർഗ-ജാതി പീഡനവിരുദ്ധ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.