ഫാറൂഖ് അബ്ദുള്ള വീട്ടുതടങ്കലിലെന്നു നാഷണൽ കോൺഫറൻസ്
Saturday, October 31, 2020 2:06 AM IST
ശ്രീനഗർ: നബിദിനത്തിൽ ഹസ്രത്ബാൽ ദർഗയിലെത്തി പ്രാർഥിക്കാൻപോലും മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളയെ ജില്ലാ ഭരണകൂടം അനുവദിച്ചില്ലെന്ന് നാഷണൽ കോൺഫറൻസ് . മോസ്കിലേക്കു പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും വീടിനു മുന്നിൽ ട്രക്ക് നിർത്തിയിട്ട് അധികൃതർ യാത്ര തടസപ്പെടുത്തുകയായിരുന്നുവെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരേ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ അധികൃതർ തയാറിട്ടില്ല. അധികാരഭ്രാന്ത് പിടിച്ച കേന്ദ്ര സർക്കാർ നടപടിയെന്നാണ് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇതേക്കുറിച്ചു പ്രതികരിച്ചത്.