നിയന്ത്രണരേഖയ്ക്കരികിൽ നിർമാണ പ്രവർത്തനങ്ങളുമായി ചൈന
നിയന്ത്രണരേഖയ്ക്കരികിൽ നിർമാണ പ്രവർത്തനങ്ങളുമായി ചൈന
Saturday, November 21, 2020 11:58 PM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളൊ​ഴി​വാ​ക്കാ​ൻ പൂ​ർ​ണ സൈ​നി​ക പി​ൻ​മാ​റ്റ​ത്തി​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യും നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക​രി​കി​ൽ നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ചൈ​ന. പു​തി​യ പാ​ല​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും റോ​ഡു​ക​ളു​മാ​യി വ​ൻ​തോ​തി​ലു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചൈ​ന ന​ട​ത്തു​ന്നു​ണ്ടെന്നാ​ണു റി​പ്പോ​ർ​ട്ട്.

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഗ​ൽ​വാ​ൻ താ​ഴ്‌വ​ര, ഹോ​ട്ട് സ്പ്രിം​ഗ്സ് തു​ട​ങ്ങി​യ ത​ർ​ക്ക സ്ഥ​ല​ങ്ങ​ളി​ൽനി​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സൈ​നി​ക​ർ ധാ​ര​ണ പ്ര​കാ​രം പി​ൻ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​നോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ചൈ​ന വീ​ണ്ടും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​കയാണ്.

മൗ​ണ്ട് സ​ജൂ​മി​ലെ ക​ാറ​ക്കോ​റം പാ​സി​ൽനി​ന്ന് മു​പ്പ​ത് കി​ലോ​മീ​റ്റ​ർ അ​ക​ലെ സ​മ​ർ ലം​ഗ്പാ​യി​ൽ ചൈ​ന കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്‌​ട്ര അ​തി​ർ​ത്തി​യു​ടെ ഭാ​ഗ​മാ​യ മൗ​ണ്ട് സ​ജൂം യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണരേ​ഖ​യു​ടെ ഭാ​ഗ​മ​ല്ല. 2018ൽ ​ചൈ​ന ഇ​വി​ടെ ര​ണ്ടര ​കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള റോ​ഡ് നി​ർ​മി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സൈ​നി​കവി​ന്യാ​സ​ത്തി​ന് ചെെന ഒരുങ്ങുന്നു എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്.


ല​ഡാ​ക്കി​ൽ നി​യ​ന്ത്ര​ണരേ​ഖ​യ്ക്കു സ​മീ​പം ചൈ​ന വ​ൻ​തോ​തി​ൽ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ദൗ​ല​ത് ബെ​ഗ് ഓ​ൾ​ഡി​യി​ൽനി​ന്ന് 70 കി​ലോ​മീ​റ്റ​ർ അ​ക​ലെ ക്വി​സി​ൽ ജി​ൽ​ഗ​യി​ൽ പീ​പ്പി​ൾ ലി​ബ​റേ​ഷ​ൻ ആ​ർ​മി വ​ലി​യ കെ​ട്ടി​ട​ങ്ങ​ൾ ത​ന്നെ പ​ണി​തു​യ​ർ​ത്തി.
ഗ​ൽ​വാ​ൻ താ​ഴ‌‌‌‌്‌വര​യി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. താ​ഴ്‌വ​ര​യി​ലെ വൈ ​ജം​ഗ്ഷ​നി​ൽനി​ന്ന് 1400 മീ​റ്റ​ർ മാ​റി​യാ​ണ് നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്തോ​ടു​ചേ​ർ​ന്ന് ഗ​ൽ​വാ​ൻ ന​ദി​ക്കു കു​റു​കെ ഇ​രു​ന്പു പാ​ല​വും നി​ർ​മി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.