ആഴക്കടൽ പര്യവേക്ഷണത്തിന് ഇന്ത്യ
Monday, November 23, 2020 12:07 AM IST
ന്യൂഡൽഹി: ധാതു, ഊർജം എന്നിവയ്ക്കായി ഇന്ത്യ ആഴക്കടൽ പര്യവേഷണം വൈകാതെ ആരംഭിക്കുമെന്ന് ഭൂമിശാസ്ത്ര മന്ത്രാലയം അറിയിച്ചു. പര്യവേക്ഷണത്തിനായുള്ള അനുമതി ലഭിച്ചെന്നും മൂന്ന് നാല് മാസങ്ങൾക്കുള്ളിൽ പദ്ധതി ആരംഭിക്കുമെന്നും മന്ത്രാലയം സെക്രട്ടറി എം. രാജീവൻ അറിയിച്ചു. ആഴക്കടൽ ഖനനം ലക്ഷ്യമിടുന്ന പദ്ധതിക്ക് നാലായിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.