അതിർത്തിഗ്രാമങ്ങളിൽ പാക് ആക്രമണം; തിരിച്ചടിച്ച് ഇന്ത്യ
Monday, November 23, 2020 12:17 AM IST
ജമ്മു: അതിർത്തിഗ്രാമങ്ങൾക്കും ഇന്ത്യൻ പോസ്റ്റുകൾക്കും നേരെ പാക്കിസ്ഥാൻ സൈന്യം ആക്രമണം നടത്തി. കഠുവ, രജൗരി ജില്ലകളിലെ നൗഷേര, സത്പാൽ, മന്യാരി, കരോൾ, കൃഷ്ണ, ഗുർനാം മേഖലകളിലായിരുന്നു പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ശനിയാഴ്ച പാക് ആക്രമണത്തിൽ സൈനികൻ വീരമൃത്യു വരിച്ചിരുന്നു.
ഈ വർഷം നാലായിരത്തിലേറെ തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയിട്ടുള്ളത്. ഒരു ദശകത്തിനിടെ ഏറ്റവും ഉയർന്ന കണക്കാണിത്. 2019ൽ 3289 തവണയായിരുന്നു പാക് ആക്രമണം.
മദ്രസയിൽനിന്നു ഭീകരനെ പിടികൂടി
ശ്രീനഗർ: കാഷ്മീരിലെ മദ്രസയിൽനിന്നു ഭീകരനെ സുരക്ഷാസേന പിടികൂടി. പുൽവാമ ജില്ലയിലാണു സംഭവം. കുപ്വാര ജില്ലക്കാരനായ ഇയാൾ പ്രദേശത്ത് എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഭീകരനെ അറസ്റ്റ് ചെയ്തത്.