രജൗരിയിൽ പാക് ആക്രമണം; രണ്ടു സൈനികർക്കു വീരമൃത്യു
Saturday, November 28, 2020 12:19 AM IST
ജമ്മു: കാഷ്മീരിലെ രജൗരി ജില്ലയിൽ പാക്കിസ്ഥാന്റെ ആക്രമണത്തിൽ രണ്ടു സൈനികർ വീരമൃത്യു വരിച്ചു. നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്ബീർ സിംഗ് എന്നിവരാണു വീരമൃത്യു വരിച്ചത്. പസുന്ദർബനി സെക്ടറിലായിരുന്നു ആക്രമണം.
വ്യാഴാഴ്ച പൂഞ്ചിൽ പാക് ആക്രമണത്തിൽ സുബേദാർ സ്വതന്ത്ര സിംഗ് വീരമൃത്യു വരിച്ചിരുന്നു.