യുദ്ധവിമാനം തകർന്ന് കാണാതായ പൈലറ്റിനായി തെരച്ചിൽ
Sunday, November 29, 2020 12:18 AM IST
മുംബൈ: അറബിക്കടലിൽ നാവികസേനാ വിമാനം തകർന്നുവീണ് കാണാതായ പൈലറ്റിനുവേണ്ടി തെരച്ചിൽ ഊർജിതമാക്കി. വിമാനവാഹിനിയായ ഐഎൻഎസ് വിക്രമാദിത്യയിൽനിന്നു പറന്നുയർന്ന മിഗ്-29 കെ വിമാനം വെള്ളിയാഴ്ച വൈകുന്നേരം തകർന്ന് പൈലറ്റ് നിഷാന്ത് സിംഗിനെ കാണാതായത്. മറ്റൊരു പൈലറ്റിനെ സുരക്ഷാസേന രക്ഷപ്പെടുത്തി. കടലിലും ആകാശത്തും കൂടുതൽ സംവിധാനങ്ങളൊരുക്കിയാണ് തെരച്ചിൽ തുടരുന്നതെന്ന് വെസ്റ്റേൺ നേവൽ കമാൻഡ് അറിയിച്ചു.
ഏതു കാലാവസ്ഥയിലും പറക്കാൻ ശേഷിയുള്ള വിവിധോദ്ദേശ്യ യുദ്ധവിമാനമാണ് റഷ്യൻ നിർമിത മിഗ്-29 കെ. പത്തുവർഷം മുന്പാണ് നാവികസേന 45 മിഗ്-29 വിമാനങ്ങൾ റഷ്യയിൽനിന്ന് വാങ്ങിയത്.