കർഷക സമരം: കേന്ദ്രത്തിനെതിരേ പ്രിയങ്ക
Sunday, November 29, 2020 12:18 AM IST
ലക്നോ: രാജ്യതലസ്ഥാനത്തെ കർഷകസമരത്തിനു നേർക്ക് അക്രമം അഴിച്ചുവിടുന്ന ബിജെപി സർക്കാർ ഡൽഹിയിലെത്തുന്ന ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കു ചുവപ്പുപരവതാനി വിരിക്കുകയും കർഷകരെ തടയാൻ റോഡുകൾ വെട്ടിപ്പൊളിക്കുകയുമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
ഡൽഹിയിൽ കർഷകവിരുദ്ധമായ നിയമങ്ങളുണ്ടാക്കുകയാണെങ്കിൽ അതു ശരിയും കർഷകർ ചർച്ചകൾക്കായി ഡൽഹിയിലെത്തിയാൽ അതു വലിയ പാതകവുമാകുന്നതെങ്ങനെയെന്നു സർക്കാർ വിശദമാക്കണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.