ബാബാ ആംതേയുടെ കൊച്ചുമകൾ ശീതൾ ജീവനൊടുക്കിയ നിലയിൽ
Monday, November 30, 2020 11:07 PM IST
മുംബൈ: വിഖ്യാത സാമൂഹികപ്രവർത്തകൻ ബാബാ ആംതേയുടെ കൊച്ചുമകളും സാമൂഹ്യപ്രവർത്തകയുമായ ഡോ. ശീതൾ ആംതെ കാരജ്ഗി(39)യെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രിലെ വരോറയിലെ സ്വവസതിയിലാണ് ശീതളിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബാബാ ആംതേയുടെ മകൻ വികാസ് ആംതേയുടെ മകളാണു ഡോ.ശീതൾ.
കുഷ്ഠരോഗികളെ സഹായിക്കുന്നതിനായി ബാബാ ആംതേ രൂപവത്കരിച്ച മഹാരോഗി സേവാസമിതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് ഇവർ. സമിതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആംതേ കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതാണു ശീതൾ ജീവനൊടുക്കാൻ കാരണമെന്നാണു നിഗമനം. മാഗ്സെസെ അവാർഡും പദ്മവിഭൂഷനും ലഭിച്ചിട്ടുള്ള ബാബാ ആംതേ 2008ലാണ് അന്തരിച്ചത്.