ഹൈദരാബാദിൽ പോളിംഗ് 46.6%
Thursday, December 3, 2020 12:33 AM IST
ഹൈദരാബാദ്: വന്പന്മാർ പ്രചാരണത്തിനെത്തിയിട്ടും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനം വെറും 46.6 ശതമാനം മാത്രം. ആകെ 74.44 ലക്ഷം വോട്ടർമാരാണു ഹൈദരാബാദിലുള്ളത്.
ടിആർഎസ്, എംഐഎം, ബിജെപി കക്ഷികൾ തമ്മിൽ ശക്തമായ ത്രികോണ മത്സരമായിരുന്നു ഹൈദരാബാദിൽ അരങ്ങേറിയത്. ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവഡേക്കർ, സ്മൃതി ഇറാനി തുടങ്ങിയവരെത്തിയിരുന്നു.