വിജയ് മല്യയുടെ ഫ്രാൻസിലുള്ള 14 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
Saturday, December 5, 2020 1:08 AM IST
ന്യൂഡൽഹി: ബാങ്കുകളിൽനിന്നു 9,000 കോടി രൂപയുടെ വായ്പയെടുത്തശേഷം ഇന്ത്യയിൽനിന്നു മുങ്ങിയ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിൽ ഫ്രാൻസിലുള്ള 14 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇഡിയുടെ അഭ്യർഥനപ്രകാരം ഫ്രഞ്ച് അധികൃതരാണ് മല്യയുടെ സ്വത്ത് കണ്ടുകെട്ടിയത്. 2016 മുതൽ മല്യ യുകെയിലാണ്.