ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട യുവാക്കൾക്കു ഭീകരബന്ധമെന്നു പോലീസ്
Tuesday, January 19, 2021 12:40 AM IST
ശ്രീനഗർ: ശ്രീനഗറിലെ ലവായിപോറയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്നു യുവാക്കൾക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നു കാഷ്മീർ ഐജി വിജയകുമാർ. ഇവരുടെ കുടുംബാംഗങ്ങളെ ഇതു ബോധ്യപ്പെടുത്തുമെന്നും തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.