അഞ്ചു മലയാളികൾക്കു പദ്മശ്രീ, കെ.എസ്. ചിത്രയ്ക്ക് പദ്മഭൂഷൺ
അഞ്ചു മലയാളികൾക്കു പദ്മശ്രീ, കെ.എസ്. ചിത്രയ്ക്ക് പദ്മഭൂഷൺ
Tuesday, January 26, 2021 1:38 AM IST
ന്യൂ​ഡ​ല്‍ഹി: അ​ന്ത​രി​ച്ച പ്ര​ശ​സ്ത ഗാ​യ​ക​ന്‍ എ​സ്.​പി ബാ​ല​സുബ്രഹ്മ​ണ്യം, ജ​പ്പാ​ന്‍ മുൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍സോ ആ​ബേ എ​ന്നി​വ​ര​ട​ക്കം ഏ​ഴു​പേ​ർ​ക്ക് പ​ദ്മ​വി​ഭൂ​ഷ​ൺ പു​ര​സ്കാ​രം.

മ​ല​യാ​ള​ത്തി​ന്‍റെ വാ​ന​മ്പാ​ടി കെ.​എ​സ് ചി​ത്ര​യ്ക്ക് പ​ദ്മ​ഭൂ​ഷ​ൺ പു​ര​സ്കാ​ര​വും ഗാ​ന​ര​ച​യി​താ​വ് കൈ​ത​പ്രം ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി​ക്കും ഗാ​യി​ക ബോം​ബെ ജ​യ​ശ്രീ​ക്കും പ​ദ്മ​ശ്രീ​യും ല​ഭി​ച്ചു.

ബെ​ല്ലെ മോ​ന​പ്പ ഹെ​ഗ്ഡേ (മെ​ഡി​സി​ന്‍), അ​മേ​രി​ക്ക​ന്‍ ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ന്‍ ന​രീ​ന്ദ​ര്‍ സിം​ഗ് ക​പാ​നി, ആ​ത്മീ​യ നേ​താ​വ് മൗ​ലാ​ന വ​ഹീ​ദു​ദീ​ന്‍ ഖാ​ന്‍, പു​രാ​വ​സ്തു വി​ദഗ്്ധ​ന്‍ ബി.​ബി. ലാ​ല്‍, ഒ​ഡീ​ഷ​യി​ല്‍നി​ന്നു​ള്ള ക​ലാ​കാ​ര​ന്‍ സു​ര്‍ശ​ന്‍ സാ​ഹു എ​ന്നി​വ​രാ​ണ് പ​ദ്മവി​ഭൂ​ഷൺ നേ​ടി​യ മ​റ്റു​ള്ള​വ​ർ.

പ​ദ്മ​ഭൂ​ഷ​ൺ ല​ഭി​ച്ച​വ​രി​ല്‍ കോ​ണ്‍ഗ്ര​സ് നേ​താ​വും ആ​സാം മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യിരുന്ന ത​രു​ണ്‍ ഗോ​ഗോ​യി (മ​ര​ണാ​ന​ന്ത​രം), കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി മു​ന്‍ ചെ​യ​ര്‍മാ​ന്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ക​മ്പാ​ര്‍, മു​ന്‍ ലോ​ക്സ​ഭ സ്പീ​ക്ക​ര്‍ സു​മി​ത്ര മ​ഹാ​ജ​ന്‍, മു​ന്‍ കേ​ന്ദ്ര മ​ന്ത്രി രാം ​വി​ലാ​സ് പ​സ്വാ​ന്‍(മ​ര​ണാ​ന​ന്ത​രം), നൃ​പേ​ന്ദ്ര മി​ശ്ര, ഗു​ജ​റാ​ത്ത് മു​ന്‍ മു​ഖ്യ​മ​ന്ത്രി കേ​ശു​ഭാ​യ് പ​ട്ടേ​ല്‍(മ​ര​ണാ​ന​ന്ത​രം),ആ​ത്മീ​യ നേ​താ​വ് ക​ല്‍ബേ സാ​ദി​ക്ക്(മ​ര​ണാ​ന​ന്ത​രം), വ്യ​വ​സാ​യി ര​ജ​നീ​കാ​ന്ത് ദേ​വീ​ദാ​സ് ഷ്റോ​ഫ്,ത​ല്‍റോ​ചം സിം​ഗ് എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ടു​ന്നു.


കേ​ര​ള​ത്തി​ല്‍നി​ന്ന് കാ​യി​ക വി​ഭാ​ഗ​ത്തി​ല്‍ പി.ടി. ഉഷയുടെ പരിശീലകൻ ആയിരുന്ന ഒ.എം. ന​മ്പ്യാ​ര്‍, തോ​ല്‍പ്പാ​വ​ക്കൂ​ത്ത് ക​ലാ​കാ​ര​ന്‍ കെ.​കെ . രാ​മ​ച​ന്ദ്ര പു​ല​വ​ര്‍, സാ​ഹി​ത്യ​ത്തി​ല്‍ ബാ​ല​ന്‍ പു​ത്തേ​രി, മെ​ഡി​സി​നി​ല്‍ ഡോ. ​ധ​ന​ഞ്ജ​യ് ദി​വാ​ക​ര്‍ സാ​ഗ്ദി​യോ, സ്പാ​നി​ഷ് ഇ​ന്ത്യ​ന്‍ ജ​സ്യൂ​ട്ട് വൈ​ദി​ക​ൻ ഫാ. ​കാ​ര്‍ലോ​സ് വാ​ല​സ്(മ​ര​ണാ​ന​ന്ത​രം), ല​ക്ഷ​ദ്വീ​പി​ല്‍നി​ന്നു​ള്ള അ​ലി മ​ണി​ക്ഫാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ദ്മ​ശ്രീ നേ​ടി.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.