പ്രധാനമന്ത്രിക്കു ചൈനയെ പേടിയെന്ന് രാഹുൽ
Sunday, February 28, 2021 12:11 AM IST
തൂത്തുക്കുടി: കോൺഗ്രസ് ഭരണകൂടം ചൈനയെ ആശങ്കകളൊന്നുമില്ലാതെയാണ് കൈകാര്യം ചെയ്തതെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ധോക് ലാമിലാണ് ചൈന ആദ്യം നുഴഞ്ഞുകയറിയത്. ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്ന് അവർ കാത്തിരുന്നു. പ്രതികരണമെന്നും ഉണ്ടാവാത്തതിനാൽ ലഡാക്കിലും അരുണാചൽപ്രദേശിലും നുഴഞ്ഞുകയറാൻ അവർക്കു സാധിച്ചു. തന്ത്രപ്രധാന സ്ഥലങ്ങൾ കൈയടക്കുകയും ചെയ്തു.
ചൈനയുടെ നുഴഞ്ഞുകയറ്റത്തിൽ മോദിയുടെ ആദ്യ പ്രതികരണം ആരും ഇന്ത്യയിൽ നുഴഞ്ഞുകയറിയിട്ടില്ല എന്നായിരുന്നു. മോദിയുടെ ചൈനാ പേടിയാണ് ഇങ്ങനെ പറയിച്ചത്. ചൈനയ്ക്കു കാര്യം പിടികിട്ടുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണപരിപാടികൾക്കായി തമിഴ്നാട്ടിലെത്തിയതായിരുന്നു രാഹുൽ.