അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഒരു മാസംകൂടി നിയന്ത്രണം
Sunday, February 28, 2021 12:11 AM IST
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം അടുത്ത മാസാവസാനം വരെ നീട്ടിയതായി വ്യോമയാന ഡയറക്ടർ ജനറൽ അറിയിച്ചു. കാർഗോ വിമാനങ്ങൾക്കും പ്രത്യേക സർവീസുകൾക്കും നിയന്ത്രണമില്ല. വിദേശരാജ്യങ്ങളിലേക്കും തിരിച്ചും തെരഞ്ഞെടുത്ത റൂട്ടുകളിൽ പ്രത്യേകം പ്രത്യേകം പരിഗണിച്ചു സർവീസിന് അനുമതി നൽകുമെന്ന് ഡിജിസിഎ വ്യക്തമാക്കി.
കോവിഡ് ഭീഷണിയെത്തുടർന്നു കഴിഞ്ഞ വർഷം മാർച്ചിലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയത്. ആഭ്യന്തര വിമാന സർവീസുകൾക്കു കഴിഞ്ഞ വർഷാവസാനം മുതൽ അനുമതി നൽകി. യുകെയിൽ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് അവിടേക്കും തിരിച്ചുമുള്ള സർവീസിനു നേരത്തേ ഏർപ്പെടുത്തിയ നിരോധനം നീക്കിയിട്ടുണ്ട്.