കാഷ്മീരിൽ മിനിബസ് നദിയിലേക്കു മറിഞ്ഞ് അഞ്ചു പേർ മരിച്ചു
Tuesday, April 13, 2021 1:00 AM IST
ദോദ: കാഷ്മീരിൽ മിനിബസ് നദിയിലേക്കു മറിഞ്ഞ് അഞ്ചുപേർ മരിച്ചു. ഇവരിൽ മൂന്നു പേർ സ്ത്രീകളാണ്. ദോദ ജില്ലയിലെ പിയാകുൽ ഗ്രാമത്തിനു സമീപം താത്രി-ഗൻഡോ റോഡിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് രണ്ടായി മുറിഞ്ഞാണ് കൽനായി നദിയിൽ പതിച്ചത്.