എൽജെപിയിലെ പിളർപ്പിനു പിന്നിൽ ജെഡി-യു എന്ന് ചിരാഗ്
Thursday, June 17, 2021 12:51 AM IST
ന്യൂഡൽഹി: ലോക് ജനശക്തി പാർട്ടി(എൽജെപി)യിലെ പിളർപ്പിനു പിന്നിൽ പ്രവർത്തിച്ചത് ജെഡി-യു എന്ന് ചിരാഗ് പാസ്വാൻ. പശുപതികുമാർ പരസ് വിഭാഗം എടുത്ത തീരുമാനങ്ങൾ അദ്ദേഹം തള്ളി. പാർട്ടി ഭരണഘടനപ്രകാരം പരസിന് അതിന് അധികാരമില്ലെന്ന് ചിരാഗ് പറഞ്ഞു. പാർട്ടിയിലെ പിളർപ്പിനുശേഷം ആദ്യമായാണു ചിരാഗ് മാധ്യമങ്ങളെ കണ്ടത്.
ജെഡി-യുവിനെതിരേ ആഞ്ഞടിച്ച ചിരാഗ് ബിജെപിക്കെതിരേ ഒന്നും പറഞ്ഞില്ല. എൽജെപിയിൽ ചിരാഗ് ഒഴികെയുള്ള എംപിമാർ ഞായറാഴ്ച പശുപതികുമാർ പരസിനെ ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഇതിനു ലോക്സഭാ സ്പീക്കർ ഓം ബിർള അംഗീകാരം നല്കി. ചൊവ്വാഴ്ച ചിരാഗിനെ പരസ് പക്ഷം പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്നു നീക്കിയിരുന്നു.