റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണം: പി.സി. തോമസ്
Friday, July 23, 2021 12:40 AM IST
ന്യൂഡൽഹി: റബറിന് കിലോയ്ക്ക് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്ന് കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനോട് അഭ്യർഥിച്ചു. രൂക്ഷമായ വിലയിടിവു വന്നപ്പോൾ കർഷകർ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. സ്വാഭാവിക റബറിന് കിലോയ്ക്ക് 250 രൂപ എങ്കിലും കിട്ടിയാൽ മാത്രമേ കർഷകനു പിടിച്ചു നൽകാനാവൂ എന്നും ആ വില നൽകി റബർ സംഭരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ തോമസ് അഭ്യർഥിച്ചു.