ലഷ്കർ കമാൻഡർ ഉൾപ്പെടെ രണ്ടു ഭീകരരെ വധിച്ചു
Saturday, July 24, 2021 1:40 AM IST
ശ്രീനഗർ: കാഷ്മീരിലെ സോപോറിൽ കമാൻഡർ ഉൾപ്പെടെ രണ്ടു ലഷ്കർ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. വാർപോറ മേഖലയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടൽ. ലഷ്കർ കമാൻഡർ ഫയാസ് അഹമ്മദ് വാർ, ഷഹീൻ അഹമ്മദ് മിർ എന്നിവരാണു കൊല്ലപ്പെട്ടത്. വാർ 2008 മുതൽ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരികയാണ്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനായ ഫയാസ് അഹമ്മദ് വാർ മുന്പ് ആയുധം വച്ച് കീഴടങ്ങിയതായിരുന്നു.