കാഷ്മീരിൽ രണ്ടു ഭീകരരെ വധിച്ചു
Sunday, July 25, 2021 12:39 AM IST
ശ്രീനഗർ: ജമ്മു-കാഷ്മീരിലെ ബന്ദിപ്പോരയിൽ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. സൈനികനടപടിക്കിടെ ഒരു ജവാനു പരിക്കേറ്റു. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരത്തെത്തുടർന്ന് ബന്ദിപ്പോറയിലെ വനമേഖലയിൽ സുരക്ഷാസേന പരിശോധന നടത്തുന്പോൾ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണത്തിലാണു ഭീകരരെ വധിച്ചത്. കൂടുതൽ ഭീകരർ പ്രദേശത്തുണ്ടെന്ന സംശയത്തെത്തുടർന്ന് ഇന്നലെ രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.
അതിനിടെ പൂഞ്ചിൽ മൈൻ സ്ഫോടനത്തിൽ ജവാൻ കൊല്ലപ്പെട്ടു. കൃഷ്ണഗാട്ടി മേഖലയിൽ ജോലി ചെയ്തിരുന്ന കമൽ ദേവ് വൈദ്യയാണു മരണമടഞ്ഞത്. ഭീകരർ ഒളിപ്പിച്ചിരുന്ന കുഴിബോംബിൽ അബദ്ധത്തിൽ ചവിട്ടിയതാണ് അപകടകാരണമെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. ഹിമാചലിലെ ഹാമിർപുർ സ്വദേശിയാണിദ്ദേഹം.