പെഗാസസ്: മാധ്യമപ്രവർത്തകർ സുപ്രീംകോടതിയിൽ
Wednesday, July 28, 2021 2:02 AM IST
ന്യൂഡൽഹി: പെഗാസസ് ഫോണ് ചോർത്തൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന മാധ്യമ പ്രവർത്തകർ സുപ്രീംകോടതിയിൽ. ഹിന്ദു ഗ്രൂപ്പ് പബ്ലിക്കേഷൻസ് ഡയറക്ടർ എൻ. റാമും ഏഷ്യാനെറ്റ് സ്ഥാപകൻ ശശികുമാറും ആണ് സുപ്രീംകോടതിയുടെ മേൽ നോട്ടത്തിൽ വിരമിച്ചതോ അല്ലെങ്കിൽ സിറ്റിംഗ് ജഡ്ജിയുടെയോ നേതൃത്വത്തിൽ ഫോണ് ചോർത്തൽ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.