പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേശകന് അമർജീത് സിൻഹ രാജിവച്ചു
Tuesday, August 3, 2021 12:43 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ഉപദേശകനായിരുന്ന അമർജീത് സിൻഹ രാജിവച്ചു. ഗ്രാമീണ വികസന സെക്രട്ടറിയായിരിക്കെ 2019ൽ വിരമിച്ച സിൻഹയെ 2020ൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഉപദേശകനായി നിയമിക്കുകയായിരുന്നു. രണ്ടു വർഷക്കാലാവധിയിൽ നിയമനം ലഭിച്ച സിൻഹ വിരമിക്കാൻ ഇനിയും ഏഴു മാസം ബാക്കി നിൽക്കെയാണ് രാജിവച്ചത്.
ഭാസ്കർ ഖുൽബെയ്ക്കൊപ്പമാണ് അമർജീത് സിൻഹയെ ഉപദേശകനായി നിയമിച്ചത്. സിൻഹയുടെ രാജിയുടെ പിന്നിലുളള കാര്യം വ്യക്തമല്ല. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് സമീപ കാലത്ത് രാജിവയ്ക്കുന്ന മൂന്നാമത്തെ ഉയർന്ന ഉദ്യോഗസ്ഥനാണ് അമർജീത് സിംഗ്.
കഴിഞ്ഞ മാർച്ചിലാണ് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ പി.കെ സിൻഹയും രാജി വച്ചത്.