ഞാനും കാഷ്മീരി പണ്ഡിറ്റ്: രാഹുൽ ഗാന്ധി
Saturday, September 11, 2021 12:40 AM IST
ജമ്മു: താനും തന്റെ കുടുംബവും കാഷ്മീരി പണ്ഡിറ്റുകളാണെന്നു കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. സമുദായത്തിന് എല്ലാ വിധ സഹായവും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജമ്മുവിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ കോൺഗ്രസ് ഭാരവാഹികളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്യുകയായിരുന്നു.
കാഷ്മീരിന്റെ സമ്മിശ്ര സംസ്കാരത്തെ തകർക്കാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുകയാണെന്നും കാഷ്മീരി പണ്ഡിറ്റുകൾക്കു കേന്ദ്ര സർക്കാർ വ്യാജ വാഗ്ദാനം നല്‍കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. 1990കളിൽ കാഷ്മീരിൽ ഭീകരവാദം ശക്തിപ്പെട്ടതോടെയാണു കാഷ്മീരി പണ്ഡിറ്റുകൾക്കു കാഷ്മീർ താഴ്വരയിൽനിന്നു പലായനം ചെയ്യേണ്ടി വന്നു.