ഓസ്കർ ഫെർണാണ്ടസിനു വിട
Friday, September 17, 2021 12:49 AM IST
ബംഗളൂരു: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഓസ്കർ ഫെർണാണ്ടസിന്റെ മൃതദേഹം സംസ്കരിച്ചു.
ബംഗളൂരു സെന്റ് പാട്രിക്സ് ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം ഹൊസൂർ സെമിത്തേരിയിലായിരുന്നു സംസ്കാരം. രാഹുൽ ഗാന്ധി എംപി, എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാർ തുടങ്ങി നിരവധി പ്രമുഖർ സംസ്കാരകർമങ്ങളിൽ പങ്കെടുത്തു.