ഹർഷ് മന്ദറിന്റെ വീട്ടിൽ ഇഡി റെയ്ഡ്
Friday, September 17, 2021 12:49 AM IST
ന്യൂഡൽഹി: സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദറിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. വ്യാഴാഴ്ച രാവിലെ ഹർഷ്മന്ദർ ജർമനിയിലേക്കു യാത്ര തിരിച്ചതിനു പിന്നാലെയായിരുന്നു റെയ്ഡ്. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിലും ഓഫീസിലും ഒരേ സമയം റെയ്ഡ് നടത്തി.
ഇതിനു പുറമേ അദ്ദേഹത്തിന്റെ എൻജിഒയുടെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് ചിൽഡ്രൻസ് ഹോമുകളിലും റെയ്ഡ് നടന്നു. ഈ വർഷം ഫെബ്രുവരിയിൽ ഡൽഹി പോലീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സാന്പത്തിക കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തുന്ന വിഭാഗം രജിസ്റ്റർ ചെയ്ത കേസിനെത്തുടർന്നായിരുന്നു റെയ്ഡ്.
തനിക്കെ തിരേയുള്ള കുറ്റങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഹർഷ് മന്ദർ മുൻപ് പ്രതികരിച്ചിരുന്നു.