സെൻട്രൽ വിസ്ത അടുത്ത റിപ്പബ്ലിക്ക് ദിനത്തിൽ തുറക്കും
Friday, September 17, 2021 1:54 AM IST
ന്യൂഡൽഹി: നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സെൻട്രൽ വിസ്ത പദ്ധതി അടുത്ത റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് പൂർത്തിയാകും.
രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള പ്രദേശത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. അടുത്ത മൂന്നു മാസത്തിനുള്ളിൽ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. പുതുതായി പണി കഴിപ്പിച്ച മന്ദിരത്തിലാകും പാർലമെന്റിന്റെ അടുത്ത ശൈത്യകാല സമ്മേളനം നടത്തുക.