കെപിസിസി ഭാരവാഹിപ്പട്ടിക സമർപ്പിച്ചു
Wednesday, October 13, 2021 12:46 AM IST
ന്യൂഡൽഹി: കെപിസിസി ഭാരവാഹിപ്പട്ടിക സംസ്ഥാന നേതൃത്വം ഇന്നലെ ഹൈക്കമാൻഡിനു സമർപ്പിച്ചു. വൈസ് പ്രസിഡന്റുമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും പട്ടികയാണ് ഹൈക്കമാൻഡിന് മെയിലിൽ അയച്ചു കൊടുത്തത്.
പട്ടിക അയയ്ക്കുന്നതിനു മുമ്പ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യോഗം ചേർന്നിരുന്നു. മെയിൽ കിട്ടിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ സ്ഥിരീകരിച്ചു.