എസ്പി വിമതൻ നിതിൻ അഗർവാൾ യുപി ഡെപ്യൂട്ടി സ്പീക്കർ
Tuesday, October 19, 2021 1:27 AM IST
ലക്നോ: സമാജ്വാദി പാർട്ടി വിമതൻ നിതിൻ അഗർവാൾ യുപി നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. സമാജ്വാദി പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥി നരേന്ദ്ര വർമയെയാണ് നിതിൻ പരാജയപ്പെടുത്തിയത്.
നിതിന് 304 വോട്ട് ലഭിച്ചപ്പോൾ നരേന്ദ്ര വർമയ്ക്ക് 60 വോട്ടാണു കിട്ടിയത്. പോൾ ചെയ്ത 368 വോട്ടിൽ നാലെണ്ണം അസാധുവായി. പ്രതിപക്ഷ പാർട്ടികളായ ബിഎസ്പിയും കോൺഗ്രസും ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നു.
മൂന്നു തവണ നിയമസഭാംഗമായ നിതിൻ അഗർവാൾ മുൻ മന്ത്രി നരേഷ് അഗർവാളിന്റെ മകനാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം അവശേഷിക്കേയാണ് ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുത്തത്.